സൗദിയിൽ മാസപ്പിറവി കണ്ടതായി റിപ്പോർട്ട്
സൗദിയിലെ തുമൈറിലെ വാന നിരീക്ഷണ കേന്ദ്രത്തിൽ ശഅബാൻ മാസപ്പിറവി ദൃശ്യമായതായി റിപ്പോർട്ടുകൾ.
തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി കണ്ടതായും അത് പ്രകാരം ഫെബ്രുവരി 21 ചൊവ്വാഴ്ച ശഅബാൻ 1 ആയിരിക്കുമെന്നും പ്രമുഖ വാന നിരീക്ഷകൻ ഖാലിദ് സ്വാലിഹ് അസആഖ് വ്യക്തമാക്കി.
അതേ സമയം സൗദിയിൽ മാസപ്പിറവി കണ്ടാൽ സുപ്രീം കോടതിയുടെ പ്രഖ്യാപനം വന്നതിന് ശേഷമേ ഒഉദ്യോഗികമായി സ്ഥിരീകരിക്കൂ എന്നതിനാൽ സുപ്രീം കോടതിയുടെ പ്രസ്താവന പ്രതീക്ഷിച്ചിരിക്കുകയാണ് വിശ്വാസികൾ.
ശഅബാൻ 30 ഉം ലഭിക്കുമെന്നതിനാൽ ഈ വർഷം റമളാൻ ആരംഭിക്കുന്നത് മാർച്ച് 23 നായിരിക്കുമെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.
ഗോള ശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷം റമളാൻ 29 ആയിരിക്കും ലഭിക്കുക. തദനുസരണം ചെറിയ പെരുന്നാൾ ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa