യു എ ഇയിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പ്
യു എ ഇയിൽ വാഹനമോടിക്കുന്നതിനിടെ സെൽഫിയെടുക്കുന്നവർക്ക് പിഴയോടൊപ്പം ബ്ളാക്ക് പോയിൻ്റും ലഭിക്കുമെന്ന് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി.
പിടിക്കപ്പെട്ടാൽ 800 ദിർഹം പിഴയും 4 ബ്ളാക് പോയിൻ്റുമാണു ശിക്ഷ ലഭിക്കുക. ഡ്രൈവിങിനിടെ ഭക്ഷണം കഴിക്കുക, മുടി ചീകുക, മേക്കപ്പ് ചെയ്യുക തുടങ്ങിയവ ചെയ്താലും സമാന ശിക്ഷ ലഭിക്കും.
യു എ ഇയിലെ 74 ശതമാനം ഡ്രൈവർമാരും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവരാണെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa