Saturday, September 21, 2024
Saudi ArabiaTop Stories

റമളാനിൽ ഹറമൈൻ റെയിൽവേ പ്രതിദിനം 100 ലധികം സർവീസുകൾ നടത്തും

വിശുദ്ധ റമദാനിലെ പീക്ക് സീസണിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം പ്രതിദിനം 100 ട്രിപ്പുകളിലധികം ആയി ഉയർത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ തീരുമാനിച്ചു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ട് വഴി സൗദി അറേബ്യയിലേക്കുള്ള ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വൻ തിരക്ക് കണക്കിലെടുത്താണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് റെയിൽവേ മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു.

ഹറമൈൻ അതിവേഗ ട്രെയിനിൽ തീർഥാടകരുടെയും പുണ്യ നഗരങ്ങളായ മക്ക മദീന സന്ദർശകരുടെയും ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സന്ദർശകരുടെയും എണ്ണത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് സ്രോതസ്സുകൾ അറിയിച്ചു.

സർവീസുകളുടെ ഷെഡ്യൂളിൽ 95 ശതമാനം കൃത്യത പാലിച്ചുകൊണ്ട് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 25,000-ലധികം ട്രിപ്പുകൾ ഹറമൈൻ റെയിൽവേ നടത്തി.

സുലൈമാനിയയിലെ ജിദ്ദ സ്റ്റേഷൻ യാത്രകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, മക്കയ്ക്കും ജിദ്ദ സുലൈമാനിയയ്ക്കും ഇടയിൽ ഇരു ദിശകളിലുമായി 58 ട്രിപ്പുകൾ ഉണ്ട്, അതുപോലെ സുലൈമാനിയ സ്റ്റേഷനും കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ 26 ട്രിപ്പുകളും ഉണ്ട്. തിരക്കുള്ള സമയങ്ങളിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ മണിക്കൂറിൽ രണ്ട് ട്രിപ്പുകൾ ഉണ്ട്, തിരക്കേറിയ സമയങ്ങളിൽ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിൽ ഓരോ മണിക്കൂറിലും ഒരു സർവീസ് ഉണ്ടെന്നും ബന്ധപ്പെട്ട സ്രോതസ്സുകൾ വ്യക്തമാക്കി..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്