ജിദ്ദയിൽ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
ജിദ്ദയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും എണ്ണ ശാല ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
മുഹമ്മദ് ബിൻ അബ്ദുൽ റസാഖ് ബിൻ സഅദ് ഫൈളി എന്ന ഭീകരനെയാണ് ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയും നിരവധി സുരക്ഷാ പട്രോളിംഗുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടി വെപ്പ് നടത്തുകയും ചെയ്തതിനു വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഓയിൽ ഇൻസ്റ്റാളേഷനുകളിലൊന്നിൽ പ്രവേശിച്ച് അത് തകർക്കുക എന്ന ഉദ്ദേശത്തോടെ തീയിടുകയും, ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുകയും കൈവശം വയ്ക്കുകയും ആക്രമിക്കാനും അഴിമതി നടത്താനും സുരക്ഷ ലംഘിക്കാനും പ്രേരിപ്പിക്കുകയും, തക്ഫീരി സമീപനം സ്വീകരിച്ച് ഇയാൾ രാജ്യം കണ്ട തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണക്കുകയും കുറ്റവാളികളെ പ്രശംസിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയികുകയും കോടതി വധ ശിക്ഷ വിധിക്കുകയും സൗദി റോയൽ കോർട്ട് ഉത്തരവ് പ്രകാരം വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa