സൗദിയിലേക്ക് 13 ഗാർഹിക തൊഴിൽ പ്രൊഫഷനുകളിലേക്ക് മുസാനദ് വഴി അപേക്ഷിക്കാനുള്ള സൗകര്യം ഒരുങ്ങി
പുതുതാറ്റി മുസാനദ് പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാൻ സാധിക്കുന്ന 13 ഗാർഹിക പ്രൊഫഷനുകളുടെ പേര് വിവരങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പുറത്ത് വിട്ടു.
റിക്രൂട്ട്‌മെന്റിനായി ലഭ്യമായ പുതിയ പതിമൂന്ന് പ്രൊഫഷനുകൾ താഴെ വിവരിക്കുന്നു.
private driver ( lady), personal care worker, home guard, private teacher, home tailor, home manager, home farmer, home coffee maker, home waiter, home butler, private speech and hearing specialist, personal assistant, supportive labor എന്നിവയാണ് 13 പ്രൊഫഷനുകൾ.
പുതിയ പ്രൊഫഷനുകൾ ലഭ്യമായത് റിക്രൂട്ട്മെന്റ് കൂടുതൽ വർദ്ധിക്കാനും സ്വാഭാവികമായും നിരവധിയാളുകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സഹായകരമായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നിശ്ചിത പരിധിയിൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി ആവശ്യമില്ല എന്നതും തൊഴിലുടമകൾക്ക് ഗുണകരമായേക്കും.
സംയോജിത ഇലക്ട്രോണിക് സേവനങ്ങൾ, റിക്രൂട്ട്‌മെന്റിന്റെ ഗുണനിലവാരം ഉയർത്തുക, അവകാശങ്ങൾ സംരക്ഷിക്കുക, ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുക, ഉയർന്ന തലത്തിലുള്ള നിയന്ത്രണം കൈവരിക്കുക എന്നിവയാണ് മുസാനദ് വഴി റിക്രൂട്ട്മെന്റ് ഓപ്പൺ ആക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa