ആഴ്ചയിൽ മൂന്ന് ദിവസം അവധി; സംശയത്തിന് മറുപടിയുമായി സൗദി മാനവ വിഭവശേഷി മന്ത്രാലയം
സൗദിയിൽ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്ന പുതിയ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള അന്വേഷണത്തോട് സൗദി മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം പ്രതികരിച്ചു.
നിലവിലുള്ള ജോലിസംബ്രദായം അവലോകനം ചെയ്തുകൊണ്ട് പുതിയ സംവിധാനം പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ തൊഴിലാളികൾക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നടപ്പാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ സംവിധാനം നടപ്പിലാക്കുന്നത്, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുവാനും, പ്രാദേശികവും, അന്തർദേശീയവുമായ നിക്ഷേപങ്ങളെ ആകർഷിക്കാനും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa