Monday, November 25, 2024
Riyadh

1921 ഖിലാഫത്ത്: സിഡി പ്രാകാശനവും ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും.

റിയാദ്: റിയാദ് കലാഭവന്‍റെ 2 ആം വാര്‍ഷികത്തോടനുബന്ധിച്ച് അണിയിച്ചൊരുക്കി,
പ്രവാസികളുടെ ഹൃദയം കീഴടക്കിയ ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് ജയന്‍
തിരുമനയുടെ സംവിധാനത്തില്‍ 75 ലധികം കഥാപാത്രങ്ങള്‍ അരങ്ങിലെത്തി റിയാദില്‍
ചരിത്രം സ്യഷ്ഠിച്ച 1921 ഖിലാഫത്ത് നാടകത്തിന്‍റെ സി ഡി പ്രകാശനവും ബിഗ് സ്ക്രീന്‍
പ്രദര്‍ശനവും അല്‍ മദീനാ ഓഡിറേറാറിയത്തില്‍ നടന്നു.
ഇതിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മിറാത്ത് അല്‍ റിയാദ്
മാനേജിംഗ് ഡയറക്ടര്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. റിയാദ് കലഭവന്‍
ചെയര്‍മാന്‍ റഫീഖ് മാനങ്കേരി അദ്ധ്യക്ഷത വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ
പ്രഭാഷണം നടത്തി. കെ.എം.സി.സി സെന്‍ട്രല്‍ കമ്മററി പ്രസിഡന്‍റും, ഡോ: സമീര്‍
പോളിക്ലിനിക്ക് എം.ഡി യുമായ സി. പി മുസ്തഫ സിഡി പ്രവാസി ഭാരതിയ സമ്മാന്‍
ജേതാവ് ഷിഹാബ് കൊട്ടുകാടിന് നല്‍കി പ്രകാശനം ചെയ്തു.

5627f5e0-9b03-4b2a-a071-ef88b0330882.jpg
റിയാദ് കലാഭവന്‍ അണിയിച്ചൊരുക്കിയ 1921 ഖിലാഫത്ത് നാടകത്തിന്‍റെ സിഡി പ്രകാശനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

ലോകമെമ്പാടുമുള്ള വര്‍ത്തമാന രാഷ്ട്രീയ, സാമൂഹിക പരിസരത്തു നിന്നാണ്
ഏകദേശം ഒരു നൂറ്റാണ്ടിന് അപ്പുറത്തുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ “1921
ഖിലാഫത്ത് ” നാടകം നോക്കികാണുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്
സാമ്രാജ്യത്തിന്റെ കൊളോണിയല്‍ ആധിപത്യത്തെ അകറ്റി നിര്‍ത്താന്‍ ഏറനാട്,
വള്ളുവനാട് പ്രദേശങ്ങളിലെ ഖിലാഫത്ത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതാണ്
ചരിത്രം. വര്‍ത്തമാന കാലത്തെ ഫാസിസ്റ്റ് അധിനിവേശങ്ങള്‍ക്ക് എതിരേയും വര്‍ഗ്ഗീയ
മുന്നേറ്റങ്ങളെ പിടിച്ചുകെട്ടാനും ഓരോ ഭാരതീയനും ചെറുത്തുനില്‍ക്കാനുള്ള മനഃപാഠ
പുസ്തകമാണ് ഈ ചരിത്രനാടകമെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്റഫ് വടക്കേവിള, ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍
കായംകുളം, മീഡിയാ ഫോറം പ്രസിഡന്‍റ് ഉബൈദ് എടവണ്ണ, മദീന ഹൈപ്പര്‍മാര്‍ക്കറ്റ്
ബൈയിംഗ് ഹെഡ് ഷെബീര്‍, ലിയോ ടെക് മാനേജര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍,
മെററല്‍ ആംഗര്‍ എം.ഡി മുസ്തഫ കാസര്‍കോട്, ഗ്രേററ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍
എം.ഡി ഷാജഹാന്‍, നാസര്‍ ലെയ്സ്, റാഫി പാലക്കാട്, കൃഷ്ണകുമാർ, ജയന്‍
കൊടുങ്ങല്ലൂര്‍, അമാനുള്ള പാലക്കാട്, റാഫി പാങ്ങോട്, ഇസ്മായില്‍ കണ്ണൂര്‍, ഗഫൂര്‍
കൊയിലാണ്ടി, വിജയകുമാര്‍, ദീപക് കലാനി, ബഷീര്‍ ചേററുവ എന്നിവര്‍ സംസാരിച്ചു.
റിയാദ് കലാഭവന്‍ രക്ഷാധികാരി അഷ്റഫ് മൂവാററുപുഴ സ്വാഗതവും, വൈസ്
ചെയര്‍മാന്‍ അലക്സ് കൊട്ടാരക്കര നന്ദിയും പറഞ്ഞു. ചടങ്ങില്‍ നാടകത്തിന്‍റെ
അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരും റിയാദിലെ സാമൂഹിക സാംസ്കാരിക
രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa