തൊഴിൽ കരാർ തുടരാൻ ആഗ്രഹമില്ലാത്ത സാഹചര്യത്തിൽ സൗദിയിൽ ഒരു തൊഴിലാളിക്ക് അർഹതപ്പെട്ട നാല് കാര്യങ്ങൾ അറിയാം
ജിദ്ദ: സ്പോൺസറുമായുള്ള തൊഴിൽ കരാർ തുടരാൻ ആഗ്രഹിക്കാത്ത സാഹചര്യത്തിൽ സൗദി തൊഴിൽ നിയമ പ്രകാരം ഒരു തൊഴിലാളിക്ക് അർഹതപ്പെട്ട നാല് കാര്യങ്ങൾ നിയമ വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.
ജോലി ചെയ്ത ദിവസങ്ങൾക്കനുസൃതമായി ലഭിക്കാൻ ബാക്കിയുള്ള ശമ്പളം.
ഉപയോഗിക്കാൻ ബാക്കിയുളള വെക്കേഷൻ ദിനങ്ങൾ.
സർവീസ് സർട്ടിഫിക്കറ്റ്, ജോലിക്ക് പ്രവേശിക്കുംബോൾ സമർപ്പിച്ച രേഖകൾ.
തൊഴിലാളിയുടെ സേവന വർഷങ്ങൾ ആധാരമാക്കിയുള്ള സർവീസ് മണി എന്നിവയാണ് തൊഴിലാളിയുടെ അവകാശങ്ങൾ.
ഇവക്ക് പുറമെ കരാർ പൂർത്തീകരിച്ച വിദേശ തൊഴിലാളിക്ക് സ്വന്തം നാട്ടിലേക്കുള്ള ടിക്കറ്റ് ലഭിക്കലും അവകാശത്തിൽ പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa