സൗദി ഇറാൻ ബന്ധം പുന:സ്ഥാപിക്കുന്നു
സൗദി അറേബ്യ, ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാൻ, പീപ്പിൾ റിപബ്ലിക് ഓഫ് ചൈന എന്നീ രാജ്യങ്ങൾ സംയുക്തമായി ഇന്ന് അതി പ്രധാനമായ പ്രസ്താവന പുറത്തിറക്കി.
ഇറാന്നും സൗദിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അത് വഴി ചൈനക്ക് നല്ല അയല്പക്ക സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ആണ് മഞ്ഞുരുക്ക ചർച്ചക്ക് മുൻ കൈ എടുത്തിരുന്നത്.
സൗദിയും ഇറാനും പരസ്പരം രണ്ട് രാജ്യങ്ങളുടെയും പരമാധികാരം അംഗീകരിക്കുകയും രണ്ട് രാജ്യങ്ങളും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുകയും ചെയ്യും.
ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചർച്ചകൾ നടത്തും.
ഇരു രാജ്യങ്ങളും തമ്മിൽ നിലവിൽ ഉള്ള പഴയ സുരക്ഷാ സഹകരണ കരാർ സജീവമാക്കും. അതോടൊപ്പം സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സ്പോർട്സ്, സംസ്കാരം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള പഴയ പൊതു കരാറും സജീവമാക്കും.
നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനും പരമാവധി രണ്ട് മാസത്തിനുള്ളിൽ എംബസികൾ തുറക്കാനും ഉദ്യോഗസ്ഥരെ നിയമിക്കാനും സൗദിയും ഇറാനും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
സൗദി ഇറാൻ ബന്ധം പുനസ്ഥാപിക്കുന്നത് മിഡിലീസ്റ്റിൽ വലിയ ഒരു മാറ്റത്തിനു തന്നെ കാാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa