യു എ ഇയിലെ വേഗതയുമായി ബന്ധപ്പെട്ട എട്ട് ട്രാഫിക് പിഴകൾ അറിയാം
യുഎഇയിൽ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് അമിതവേഗത. വേഗതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയാൻ, ഗുരുതരമായ കേസുകളിൽ 3,000 ദിർഹം വരെ പിഴയും 60 ദിവസം വരെ വാഹനങ്ങൾ കണ്ടുകെട്ടലും ഉൾപ്പെടെയുള്ള കർശന നടപടികൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും പിഴ ചുമത്തുന്നതിനുമായി രാജ്യത്തുടനീളമുള്ള ഫെഡറൽ, സിറ്റി റോഡുകളിൽ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.
വേഗപരിധി ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് എട്ട് വ്യത്യസ്ത ട്രാഫിക് പിഴകൾ ആണ് നിലവിൽ യു എ ഇയിൽ ഉള്ളത്. അവ താഴെ കൊടുക്കുന്നു.
പരമാവധി വേഗത പരിധിയേക്കാൾ മണിക്കൂറിൽ 20 കിലോമീറ്റർ വരെ കൂടിയാൽ 300 ദിർഹം പിഴ.
പരമാവധി വേഗത പരിധിയേക്കാൾ 30 കിലോമീറ്റർ വരെ വരെ കൂടിയാൽ 600 ദിർഹം പിഴ.
പരമാവധി വേഗത പരിധിയേക്കാൾ 40 കിലോമീറ്റർ വരെ കൂടിയാൽ 700 ദിർഹം പിഴ.
പരമാവധി വേഗത പരിധിയേക്കാൾ 50 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1,000 ദിർഹം പിഴ.
പരമാവധി വേഗത പരിധിയേക്കാൾ 60 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1,500 ദിർഹം പിഴ.6 ബ്ലാക്ക് പോയിന്റുകൾ, 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ.
പരമാവധി വേഗത പരിധി മണിക്കൂറിൽ 60 കിലോമീറ്റർ കവിഞ്ഞാൽ 2,000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തെ വാഹൻ കണ്ടുകെട്ടൽ.
പരമാവധി വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ: 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തെ വാഹനം കണ്ടുകെട്ടലും.
റോഡിനായി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേഗത പരിധിയിലും താഴെ സ്പീഡിൽ വാഹനം ഓടിച്ചാൽ 400 ദിർഹം പിഴയും ആണ് ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa