Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ 200 ലധികം പദ്ധതികൾ സ്വകാര്യവത്ക്കരണത്തിന്റെ പാതയിൽ

റിയാദ്: നിക്ഷേപകർക്ക് വൻ അവസരങ്ങൾ സൃഷ്ടിക്കുന്ന 17 മേഖലകളിലായി 200-ലധികം പദ്ധതികൾ  സ്വകാര്യവൽക്കരണ പാതയിലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ് ആൻ പറഞ്ഞു. 

ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 2016 മുതൽ ഇരട്ടിയായി വർധിച്ചതായും അദ്ദേഹം പറഞ്ഞു.

തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്ത നിരക്ക് ഇപ്പോൾ 37 ശതമാനമാണ്. ഉപഭോഗം ശക്തമാണ്, വീടുകളുടെ ഉടമസ്ഥത റെക്കോർഡ് 62 ശതമാനമായി വളർന്നു, അതേസമയം റിയൽ എസ്റ്റേറ്റ് വായ്പ 2018 മുതൽ നാലിരട്ടിയായി.

വ്യാവസായിക, ഊർജ്ജം, ഖനനം, ലോജിസ്റ്റിക്സ് മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ആഭ്യന്തര, അന്തർദേശീയ നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനായി ദേശീയ വികസന ഫണ്ട്  കഴിഞ്ഞ വർഷം ഏകദേശം 4 ബില്യൺ ഡോളർ നിക്ഷേപിച്ചതായും മന്ത്രി അറിയിച്ചു.

ധനമന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക മേഖല വികസന പരിപാടിയുടെ പങ്കാളികൾ സംഘടിപ്പിച്ച ദ്വിദിന സാമ്പത്തിക മേഖല കോൺഫറൻസിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജദ് ആൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്