മണൽക്കടത്ത്; സൗദിയിൽ ഇന്ത്യക്കാരനടക്കം 21 പേർ അറസ്റ്റിൽ
മക്കയിലും മദീനയിലും പരിസ്ഥിതി നിയമം ലംഘിച്ച് ലൈസൻസില്ലാതെ മണ്ണ് ചൂഷണം ചെയ്തതിന് 21 പേരെ എൻവയോൺമെന്റൽ സെക്യൂരിറ്റി സ്‌പെഷ്യൽ ഫോഴ്‌സ് പിടികൂടി.
മണൽ കടത്താനും മണ്ണ് നീക്കാനും ഉപയോഗിക്കുന്ന 24 സംവിധാനങ്ങൾ പിടിച്ചെടുത്തതായി പരിസ്ഥിതി സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേനയുടെ ഔദ്യോഗിക വക്താവ് കേണൽ അബ്ദുൾ റഹ്മാൻ അൽ ഒതൈബി സൂചിപ്പിച്ചു.
എട്ട് യമനികൾ, മൂന്ന് പാകിസ്ഥാനികൾ, മൂന്ന് സുഡാനികൾ, ഒരു സിറിയക്കാരനും ഇന്ത്യക്കാരനും ഈജിപ്ഷ്യനും, സൗദികൾ എന്നിങ്ങനെയാണ് പിടിക്കപ്പെട്ടവർ.
അറസ്റ്റിലായവരുടെ മേൽ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa