Saturday, November 23, 2024
Saudi ArabiaTop Stories

2023 അവസാനം വരെ എണ്ണയുല്പാദനം കുറക്കാനുള്ള തീരുമാനത്തിലുറച്ച് സൗദിയും റഷ്യയും

സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ സൗദിയും റഷ്യയും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക സഹകരണത്തിനുള്ള സംയുക്ത ഗവൺമെന്റ് കമ്മിറ്റിയിൽ, റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാകുമായി “ഒപെക്” ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

2023 അവസാനം വരെ പ്രതിദിനം 2 മില്യൺ ബാരൽ എന്ന തോതിൽ എണ്ണയുത്പാദനം കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തോടുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും വീണ്ടും ഉറപ്പിച്ചു.

ആഗോള വിപണിയുടെ സുസ്ഥിരതയും സന്തുലിതാവസ്ഥയും വർദ്ധിപ്പിക്കുന്നതിന്  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരാനും ഇരു രാജ്യങ്ങളും തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു.

കൂടാതെ, ആഗോള പെട്രോളിയം വിപണിയുടെ അവസ്ഥകളും സംയുക്ത സമിതിയുടെ പ്രവർത്തന ചട്ടക്കൂടിനുള്ളിൽ ഇരു സൗഹൃദ രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ രണ്ട് കക്ഷികളും ചർച്ച ചെയ്തു.

സൗദിയുടെ എണ്ണ വിതരണത്തിന് വില പരിധി ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് എണ്ണ നൽകില്ലെന്ന് കഴിഞ്ഞ ദിവസം അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പ്രസ്താവിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്