ഞായറാഴ്ച വരെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴ തുടരും; ജാഗ്രതാ നിർദ്ദേശം
ജിദ്ദ: വെള്ളിയാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
മക്ക മേഖലയെ ഇടത്തരം മുതൽ ശക്തമായ മഴ ബാധിക്കുമെന്നും തായിഫ്, മെയ്‌സാൻ, അളം, അൽ-ഖുർമ, അൽ-അർളിയാത്ത്, തുർബ, റാനിയ,മുവയ, ഖിയ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊടി ഉയർത്തുന്ന ശക്തമായ കാറ്റിനും ശക്തമായ മഴയ്ക്കും കാരണമാകുമെന്നും ഡയറക്ടറേറ്റ് സൂചിപ്പിച്ചു.
ഇവക്ക് പുറമെ റിയാദ് മേഖലയിലെ വിവിധ പ്രദേശങ്ങൾ, അസീർ, അൽ-ബഹ, നജ്റാൻ, ജസാൻ, അൽ-ഖസിം എന്നിവയെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കും.
കിഴക്കൻ മേഖലയിലെയും നോർത്തേൺ ബോഡറിലെയും വിവിധ ഭാഗങ്ങളെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കും.
തോടുകൾ, വെളളം കൂടുന്ന സ്ഥലങ്ങൾ, ചതുപ്പുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവ അപകടകരമായ സ്ഥലങ്ങളായതിനാൽ അവയിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa