Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലുള്ളവർക്ക് ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചു

ജിദ്ദ: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം രാജ്യത്തിനുള്ളിലെ പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിന്റെ അവസാന തീയതി പ്രഖ്യാപിച്ചു.

‘ഇത് വരെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ‘ ഹജ്ജ് നിർവ്വഹിക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിന്റെ അവസാന തീയതി റമദാൻ 10 ന് ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അതേ സമയം 5 വർഷമോ അതിൽ കൂടുതലോ വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്ക്  റമദാൻ 11 മുതൽ ക്വാട്ട തീരുന്നത് വരെ അപേക്ഷിക്കാം.

ഈ വർഷം വളരെ നേരത്തെ,ജനുവരി 5 ന്, തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം രാജ്യത്തിനുള്ളിൽ നിന്നുള്ള തീർത്ഥാടകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും “നുസുക്” ആപ്ലിക്കേഷനിലൂടെയും ഹജ്ജ് രജിസ്‌ട്രേഷൻ അനുവദിച്ചത്  ശ്രദ്ധേയമാണ്.

ഹജ്ജ് അനുഷ്ഠാനങ്ങൾ എളുപ്പത്തിൽ  നിർവഹിക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.

വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ പോലുള്ള വിസകളിൽ എത്തിയവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അനുമതി ലഭിക്കില്ലെന്ന് അധികൃതർ നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്