Sunday, September 22, 2024
Saudi ArabiaTop Stories

റമളാൻ അവസാന പത്തിൽ ഇരു ഹറമുകളിലെ നമസ്ക്കാരത്തിന് പെർമിറ്റ്‌ ആവശ്യമില്ല

വിശുദ്ധ റമളാനിലെ അവസാന പത്തിൽ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും നമസ്ക്കാരം നിർവ്വഹിക്കാൻ പെർമിറ്റ്‌ ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

നമസ്ക്കാരത്തിനെത്തുന്നവർ കൊറോണ ബാധിതരോ കൊറോണ ബാധിച്ചവരുമായി ഇടപഴകിയവരോ ആയിരിക്കരുത്.

അതേ സമയം ഉംറക്കും റൗള സന്ദർശനത്തിനും പെർമിറ്റ്‌ നിർബന്ധമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

നുസുക് വഴിയോ തവക്കൽനാ വഴിയോ പെർമിറ്റ്‌ എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷത്തെ റമളാൻ മാസത്തിൽ വിശ്വാസികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ബന്ധപ്പെട്ടവർ പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്