നാലു മലയാളികൾ അടക്കം 21 ഇന്ത്യക്കാരെ സൗദിയിൽ നിന്ന് നാടുകടത്തി
അബഹ: സൗദിയിലെ അബ്ഹ ഡീപോർട്ടേഷൻ സെന്ററിൽ നിന്ന് നാലു മലയാളികളടക്കം 24 ഇന്ത്യക്കാരെ നാട് കടത്തി.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടൽ ആണ് ഇവർക്ക് നാട്ടിലേക്ക് പെട്ടെന്ന് തിരിക്കാൻ സഹായകരമായത്.
ഇവരിൽ പലരും സൗദിയിൽ നിയമ ലംഘകരായി ജോലി ചെയ്തു വരുന്നവരും ഹുറൂബാക്കപ്പെട്ടവരുമായിരുന്നു.
വലിയ പ്രയാസത്തിൽ കഴിഞ്ഞിരുന്ന തമിഴ്നാട് ,യു. പി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ സ്വദേശികളും നാട്ടിലേക്ക് മടങ്ങിയവരിലുണ്ട്.
കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ ഇടപെടലുകൾ ഇത്തരം വിഷയത്തിൽ വലിയ സഹായമാകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa