Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രദേശങ്ങളിലെ ഫഹ്സ് സെന്ററുകളുടെ റമളാനിലെ പ്രവർത്തന സമയം പുറത്ത് വിട്ടു

കാറുകളുടെ ആനുകാലിക സാങ്കേതിക പരിശോധനയ്ക്കുള്ള (ഫഹ്സ് ദൗരി) കേന്ദ്രങ്ങളുടെ റമളാനിലെ പ്രവർത്തന സമയം അധികൃതർ പുറത്ത് വിട്ടു.

റിയാദ് (മോൻസിയ, അശഫാ), മക്ക, മദീന, ജിദ്ദ (അൽ മർവ, അശഫാ), ദമാം, ഖസീം, ഹുഫൂഫ്, അബ് ഹ, ജിസാൻ, ഹായിൽ, തബൂക്, യാംബു, ത്വാഇഫ്, അൽ ഖർജ്, നജ്രാൻ, ദമാം, ഹുഫൂഫ്, ഹഫർ ബാത്വിൻ  എന്നിവിടങ്ങളിലെ ഫഹ്സ് കേന്ദ്രങ്ങൾ ശനി മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയും രാത്രി 9 മുതൽ പുലർച്ചെ 2 മണി വരെയും പ്രവർത്തിക്കും.

ജുബൈലിലെ ഫഹ്സ് കേന്ദ്രം ശനി മുതൽ വ്യാഴം വരെ  രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് പ്രവർത്തിക്കുക.

ബീഷ, മജ്മ അ, അൽബാഹ, മഹായിൽ അസീർ, വാദി ദവാസിർ, ഖഫ്ജി, അൽ റസ്, ജിദ്ദ(അസ്ഫാൻ), ഖുവൈ ഇയ, അൽ ജൗഫ്, ഖുറയാത്, അറാർ, അൽ ഖുർമ എന്നിവിടങ്ങളിലെ ഫഹ്സ് കേന്ദ്രങ്ങൾ ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയും പ്രവർത്തിക്കും.

ചില ഫഹ്സ് കേന്ദ്രങ്ങൾ ഫർള് നമസ്ക്കാര സമയങ്ങളിൽ 30 മിനുട്ട് അടക്കുമെന്നും  അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെയും ഗവർണറേറ്റുകളിലെയും വിശുദ്ധ റമദാൻ മാസത്തിലെ ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയവും തീയതികളൂം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസം അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ലിങ്ക് കാണാം:
https://arabianmalayali.com/2023/03/23/45098/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്