കുവൈത്തിൽ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു
ഉല്ലാസ യാത്ര നടത്തുന്നതിനിടെ കുവൈത്തിൽ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു.
കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44), പത്തനംതിട്ട മാന്നാർ സ്വദേശി ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഖൈറാൻ റിസോർട്ട് മേഖലയിൽ ആണ് അപകടം നടന്നത്. ഇവർ തുഴഞ്ഞ ബോട്ട് അപകടത്തിൽ പെടുകയായിരുന്നു.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa