അറിയാം കോഴിക്കോടൻ ഹൽവയേക്കാളും പ്രശസ്തിയുള്ള സൗദി ഹൽവയെ
സൗദിയിലെ ഖതീഫിലെ പ്രശസ്തമായ പാരമ്പര്യ ഹൽവ നിർമ്മാതാക്കളാണ് ഹജ്ഹൂജ് കുടുംബം.
കഴിഞ്ഞ 120 വർഷമായി ഇവർ പാരമ്പര്യമായി ഹൽവ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
തന്റെ പിതാവിൽ നിന്നും മുത്തച്ഛനിൽ നിന്നും അമ്മാവന്മാരിൽ നിന്നും പാരമ്പര്യമായാണ് ഹൽവ നിർമ്മിക്കുന്നത് പഠിച്ചതെന്ന് ഹജ് ഹൂജ് കുടുംബത്തിലെ ഇപ്പോഴത്തെ പിൻ ഗാമികളിൽപ്പെട്ട ഹുസൈൻ അൽ ഹജ് ഹൂജ് പറയുന്നു.
മുമ്പ് പിതാവ് ഇത് ചെറിയ തുകയ്ക്ക് വിറ്റിരുന്നുവെങ്കിലും പിന്നീട് സാധനങ്ങളുടെ വില വർദ്ധനയ്ക്ക് ശേഷം ഹൽവ യുടെ വിലയുടെ ഇരട്ടിയാക്കാൻ നിർബന്ധിതനായി.
28 വർഷമായി താൻ ഈ മേഖലയിൽ ഉണ്ട്. തന്റെ കസിൻസും മറ്റുമെല്ലാം ഇതേ ജോലിയിലാണുള്ളത്.
യന്ത്രങ്ങൾ ഉപയോഗിക്കാതെ ഉണ്ടാക്കുന്ന ഹൽ വയുടെ നിർമ്മാണം പൂർണ്ണമാകാൻ 45 മിനുട്ടാണെടുക്കുന്നത്.
റമളാനിൽ സമൂഹ നോമ്പ് തുറകളിൽ നൽകാൻ ഹൽവ ഉപയോഗിക്കുന്നതിനാലും മറ്റു പാർട്ടികൾക്കും മറ്റുമായി നല്ല ഡിമാൻഡ് ആണുള്ളത്.
അതേ സമയം തനിക്ക് ഹൽവ കഴിക്കാൻ വലിയ താത്പര്യമില്ലെന്നും വല്ലപ്പോഴും മാത്രമേ ഹൽവ കഴിക്കാറുള്ളൂവെന്നും ഹുസൈൻ അൽ ഹജ് ഹൂജ് പറയുന്നു.
ഹുസൈൻ അൽ ഹജ് ഹൂജ് ഹൽ വ ഉണ്ടാക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa