നാസറിനെ തേടി കുഞ്ഞു മുഹമ്മദ്; 21 വർഷം മുമ്പ് വാങ്ങിയ ആയിരം റിയാൽ മടക്കി നൽകണം
മലപ്പുറം: സൗദിയിലെ റിയാദിൽ കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശി നാസറിനെ തേടുകയാണ് മലപ്പുറം പാങ്ങ് ചേണ്ടി പാറോളി കുഞ്ഞി മുഹമ്മദ്. 21 വർഷം മുമ്പ് നാസറിൽ നിന്ന് താൻ കടം വാങ്ങിയ ആയിരം റിയാൽ മടക്കി നൽകലാണ് കുഞ്ഞി മുഹമ്മദിന്റെ ലക്ഷ്യം.
റിയാദിലെ സൂഖിൽ സൂപ്പർ മാർക്കറ്റും മീൻ കടയും നടത്തിയിരുന്ന നാസറിന്റെ സ്വദേശം കൊല്ലമാണെന്ന വിവരമേ കുഞ്ഞിമുഹമ്മദിനുള്ളൂ. കാലങ്ങളായി താൻ നാസറിന്റെ വിലാസം തേടുകയാണെന്നും കുഞ്ഞിമുഹമ്മദ് പറയുന്നു.
കുഞ്ഞിമുഹമ്മദദിന്റെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചപ്പോഴായിരുന്നു നാസറിനോട് പണം കടം ചോദിച്ചത്. 2002 ലായിരുന്നു അത്. അന്ന് അൽ ഈമാൻ ആശുപത്രിയിലെ ഡ്രൈവറായിരുന്നു കുഞ്ഞിമുഹമ്മദ്.
ചോദിച്ചയുടൻ തന്നെ നാസർ 1000 റിയാൽ അപ്പോൾ തന്നെ നൽകി. ശേഷം രണ്ടോ മൂന്നോ മാസമാണ് ഇരുവരും ഒരേ സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതോടെ രണ്ട് പേരും വ്യത്യസ്ത ഇടങ്ങളിലേക്ക് മാറേണ്ടി വന്നു.
ആശുപത്രിയുടെ ജിദ്ദ ബ്രാഞ്ചിലേക്ക് മാറിയ കുഞ്ഞിമുഹമ്മദ് .2018ൽ പ്രവാസം മതിയാക്കി നാട്ടിലെത്തി. ഇപ്പോൾ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നു.
വലിയ പ്രതിസന്ധി ഘട്ടത്തിൽ മറ്റൊന്നും ആലോചിക്കാതെ കടം നൽകിയ ആളെ കണ്ടെത്തി അത് വീട്ടേണ്ടത് തന്റെ കടമയാണെന്നതിനാൽ നാസറിനെ എങ്ങനെയെങ്കിലും കണ്ടെത്തുകയാണ് കുഞ്ഞിമുഹമ്മദിന്റെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa