വിസ സ്റ്റാംബിംഗ് നിയന്ത്രണം നീക്കിയത് സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാകും
സൗദിയിലേക്കുള്ള വിസിറ്റിംഗ് വിസകൾ സ്റ്റാംബ് ചെയ്യാൻ മുംബൈ കോൺസുലേറ്റ് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയെന്ന വാർത്ത പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
മാർച്ച് 31 മുതൽ ഒരു ഏജന്റിനു സമർപ്പിക്കാവുന്ന പാസ്പോർട്ടുകളുടെ എണ്ണത്തിന്റെ പരിധി ഒഴിവാക്കിയതായാണ് വാർത്ത. ഇതോടെ ഒരു ഏജന്റിനു എത്ര പാസ്പോർട്ട് വേണമെങ്കിലും സ്റ്റാംബിംഗിനു സമർപ്പിക്കാൻ സാധിക്കും.
പാസ്പോർട്ടുകൾ എത്രയും സമർപ്പിക്കാൻ സാധിക്കുമെന്നതിനാൽ അത് ഏജന്റുമാർക്കും പ്രവാസി കുടുംബങ്ങൾക്കും വലിയ അനുഗ്രഹമാകും.
നേരത്തെ ഒരു ഏജന്റിനു 75 പാസ്പോർട്ട് സമർപ്പിക്കാൻ സാധിക്കുമായിരുന്ന സ്ഥാനത്ത് അത് 45 ലേക്ക് ചുരുക്കിക്കൊണ്ടുള്ള കോൺസുലേറ്റ് നടപടി വിസ സ്റ്റാംബിംഗ് പതുക്കെയാകാൻ വലിയ കാരണമായിരുന്നു. ഇപ്പോൾ ആ പരിധി പൂർണ്ണമായും എടുത്ത് കളഞ്ഞത് താത്കാലികമായെങ്കിലും വലിയ ആശ്വാസമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa