Monday, November 25, 2024
Saudi ArabiaTop Stories

സൗദി തൊഴിൽ നിയമത്തിൽ 31 ഭേദഗതികൾ പ്രതീക്ഷിക്കപ്പെടുന്നു

സൗദി തൊഴിൽ സമ്പ്രദായത്തിൽ 31 വൈവിധ്യമാർന്നതും സമഗ്രവുമായ ഭേദഗതികൾ പഠനത്തിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി

പ്രധാനമായും സ്വകാര്യ മേഖലയിലെ തൊഴിൽ സമയം പഠനത്തിൽ പെടുന്നു. ഒരു സ്വകാര്യ മേഖലാ ജീവനക്കാരനു ആഴ്ചയിൽ രണ്ട് ദിവസം അവധി ലഭിക്കുന്ന രീതിയിൽ ആണ് നിർദ്ദേശം. പ്രതിദിനം 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാതിരിക്കുകയും ആഴ്ചയിൽ ആകെ 40 മണിക്കൂറിൽ അധികം പ്രവൃത്തി സമയം വരാതിരിക്കുകയും ചെയ്യുക എന്നത് നിർദ്ദേശത്തിലെ നിബന്ധനയാണ്.

റമളാനിൽ ആണെങ്കിൽ പ്രവൃത്തി സമയം ആഴ്ചയിൽ ആകെ 30 മണിക്കൂറിൽ കൂടാതിരിക്കുകയും പ്രതിദിനം 6 മണിക്കൂറിൽ അധികമാകാതിരിക്കുകയും ചെയ്യുന്ന രീതിയിലാണ്‌ നിർദ്ദേശം

ഓവർ ടൈമിനു ഇരട്ടി വേതനത്തോടൊപ്പം 50% ബേസിക് സാലറി നല്കാനും പഠനത്തിൽ നിർദ്ദേശിക്കപ്പെടുന്നു.

തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ 3 ദിവസം അവധി നൽകുന്നത് പുതിയ നിർദ്ദേശത്തിൽപ്പെടുന്നു. ഭാര്യ, ഭർത്താവ് മക്കൾ മാതപിതാക്കൾ തുടങ്ങിയവർ മരിച്ചാൽ 5 ദിവസം ലീവ് നേരത്തെയുണ്ട്.

നഷ്ടപ്രിഹാരം, വിവേചനം നടത്താതിരിക്കുക തുടങ്ങി വിവിധ വകുപ്പുകളിൽ വലിയ ഭേദഗതികൾ ആണ് പുതിയ നിർദ്ദേശത്തിൽ ഉള്ളത്.

പഠന നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ അത് സൗദി തൊഴിൽ മേഖലയിൽ വലിയ ഒരു മാറ്റത്തിനു തന്നെ വഴി വെച്ചേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്