Tuesday, November 26, 2024
Saudi ArabiaTop Stories

വിദേശത്ത് നിന്ന് വരുന്ന ഉംറ തീർഥാടകർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

വിദേശത്ത് നിന്ന് ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിനായി വരുമ്പോൾ വിവിധ സാധനങ്ങൾ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും ബാങ്ക് പണമിടപാട് നടത്തുംബോൾ സൂക്ഷിക്കണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശിച്ചു.

ഉംറ നിർവഹിക്കാൻ രാജ്യത്തെത്തുന്നവർ 60,000 റിയാലിൽ കൂടുതൽ കയ്യിൽ കരുതുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തു.

അതോടൊപ്പം സ്വർണ്ണം, രത്നക്കല്ലുകൾ, വിലയേറിയ മറ്റു ലോഹങ്ങൾ എന്നിവ കൊണ്ട് വരുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു.

കൂടാതെ ആളുകളെ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളുടെ ഭാഗമായും മന്ത്രാലയം ചില നിർദ്ദേശങ്ങൾ നൽകി.

ബാങ്ക് ആപുകൾ ഒഫീഷ്യൽ സോഴ്സുകളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക, കാർഡ് വിവരങ്ങൾ ആർക്കും കൈമാറാതിരിക്കുക, അറിയാത്ത കേന്ദ്രങ്ങളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാതിരിക്കുക, പേയ്മെന്റ് പൂർത്തിയാക്കും മുംബ് ലിങ്ക് ശരിയായതാണോ എന്ന് കൺഫേം ചെയ്യുക, അറിയപ്പെടാത്ത സോഴ്സുകളിൽ നിന്നുള്ള ലിങ്കുകളും  മെസേജുകളും അവഗണിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.

എന്തെങ്കിലും വഞ്ചനയിൽ പെടുകയോ തട്ടിപ്പ് സംശയിക്കുകയോ ചെയ്‌താൽ ബാങ്കിനെയോ ബന്ധപ്പെട്ട വകുപ്പുകളെയോ വിവരമറിയിക്കണമെന്നും തട്ടിപ്പ് മെസേജുകൾ 330330 എന്ന നംബറിലേക്ക് അയച്ചു കൊടുക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്