ഗാർഹിക തൊഴിലാളികളുടെ വേതനം; മൂന്ന് കക്ഷികൾ കരാറിലെത്തണം
റിയാദ്: ഗാർഹിക തൊഴിലാളിയുടെ വേതനം തൊഴിലാളിയും തൊഴിലുടമയും റിക്രൂട്ട്‌മെന്റ് ഓഫീസും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരമായിരിക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസാനദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ഒരു സ്വദേശിയുടെ സംശയത്തിനു മറുപടി നൽകുകയായിരുന്നു മുസാനദ്.
ഗാർഹിക തൊഴിലാളികളെ സംയോജിത രീതിയിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഒരു സമഗ്ര ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് മുസാനദ്.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുക, എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ നിലവാരം വർദ്ധിപ്പിക്കുക, തൊഴിലുടമകളെയും വീട്ടുജോലിക്കാരെയും അവരുടെ അവകാശങ്ങളും കടമകളും അറിയിക്കുക എന്നിവ മുസാനദ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു.
അതേ സമയം സൗദിയിലേക്ക് സിയറ ലിയോണിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ധാരണയായതായി മന്ത്രാലയം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa