Friday, November 15, 2024
Saudi ArabiaTop Stories

വിശുദ്ധ കഅബയുടെ വാതിലിനു സമീപത്തായി പതിപ്പിച്ചിട്ടുള്ള 800 വർഷം പഴക്കമുള്ള 8 കല്ലുകളുടെ പ്രത്യേകതയറിയാം

വിശുദ്ധ കഅബയുടെ വാതിലിന് വലത് ഭാഗത്തായി താഴെ പതിപ്പിച്ചിട്ടുള്ള “എട്ട് അലബസ്റ്റർ” കല്ലുകൾ അപൂർവവും വിലകൂടിയതുമായ കല്ലുകളിൽ പെട്ടതാണ്.

വിശ്വാസികൾക്ക് നമസ്ക്കാരം സമയാനുബന്ധമായി നിർബന്ധമാക്കിയ ശേഷം മലക്ക് ജിബ്രീൽ (അ) നബി (സ്വ) യുടെ കൂടെ നമസ്ക്കാരം നിർവ്വഹിച്ച സ്ഥലത്താണ് ഈ എട്ട് കല്ലുകൾ പതിപ്പിച്ചിട്ടുള്ളത്.

പ്രസ്തുത കല്ലുകൾക്ക് 800 വർഷത്തിലധികം പഴക്കമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഹിജ്‌റ 631 ൽ ഖലീഫ അബീ ജ അഫർ അൽ മൻസൂർ ആണ് ഈ വിലയേറിയ കല്ലുകൾ സമ്മാനിച്ചത്.

പ്രസ്തുത ഡേറ്റ് ഒരു കല്ലിനടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്