മക്കയിൽ നാലു പേരെ വധ ശിക്ഷക്ക് വിധേയരാക്കി
മക്കയിൽ നാലു പേരെ ഇന്ന് വധ ശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പാക്കിസ്ഥാൻ പൗരനെ വധിച്ചതിനാണു നാലു യമനികളെ വധ ശിക്ഷക്ക് വിധേയരാക്കിയത്.
സാലിം ഇബ്രാഹിം യഹ്യ, അബ്ദുൽ ബാസിത്, യഹ്യ ആയിഷ് മസ്ഊദ്, യാസീൻ മുഹമ്മദ് അലി എന്നിവരെയാണു റഹീം താജ് ഗുലാം എന്ന പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയരാക്കിയത്.
ഒരു കംബനി ഹെഡ്ക്വാർട്ടേഴ്സിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്ന പാക്കിസ്ഥാനിയെ മോഷണ ശ്രമത്തിനിടെയാണു യമനികൾ കൊലപ്പെടുത്തിയത്.
വധ ശിക്ഷ നൽകാനുള്ള ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് അനുമതി നൽകുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa