Saturday, November 16, 2024
Saudi Arabia

പാക്കിസ്ഥാനി മലയാളി അപ്രതീക്ഷിതമായിമദീന കെ.എം.സി.സി യുടെ ഇഫ്താർ സുപ്രയിൽ ;വീഡിയോ

മദീന: ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിന്‌ ശേഷം 1955 യിൽ തന്റെ അഞ്ചാമത്തെ വയസ്സിൽ പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക്‌ കുടിയേറ്റം നടത്തിയ മാഹിയിൽ ജനിച്ച 73 കാരൻ ഖാലിദ്‌ മസ്ജിദ്‌ നബവിയിൽ വെച്ച്‌ കെ.എം.സി.സി നേതാവ്‌ ഒ.കെ റഫീഖിനെ കണ്ടപ്പോൾ കെട്ടിപിടിച്ച്‌ കരഞ്ഞ്‌ സന്തോഷം പങ്കുവെച്ച സംഭവം ശ്രദ്ധേയമായി.

റഫീഖ്‌ ഖാലിദിനെ കെ.എം.സി.സി യിടെ സുപ്രയിലേക്ക്‌ ക്ഷണിക്കുകയും അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച്‌ സുപ്രയിൽ ഭാഗമാകുകയും ചെയ്തു.

മലയാളം ഇന്നും നന്നായി സംസാരിക്കുന്ന ഖാലിദ്‌ കേരളത്തിലെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ താൻ മാഹിയിൽ ആയിരുന്നു
എന്ന് പറഞ്ഞപ്പോൾ അവിടെ അറിയുന്നവരെ തിരക്കിയ ജലീൽ കുട്ട്യാടിയുടെ ചോദ്യത്തിന്‌ നൽകിയ മറുപടി അവരുടെ കുടുംബത്തെ യാദൃശ്ചികമായി ബന്ധിപ്പിക്കാൻ സഹായിച്ചു.

അവസാനമായി 1980 യിൽ അതായത്‌ 43 വർഷങ്ങൾക്ക്‌ മുമ്പാണ്‌ ഖാലിദ്കേ രളത്തിൽ വന്ന് പോയത്‌ ടെലിഫോണും മൊബയിലും എല്ലാം സജീവമാകുന്നതിന്‌
മുമ്പുള്ള കാലമായത് കൊണ്ട് തന്നെ നാട്ടിലുള്ള ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ല.

മുമ്പ്‌ മദീനയിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഫ്രഞ്ച്‌ പെട്ടിപാലം ധർമ്മടം അബ്ദുറഹ്മാന്റെ ഭാര്യയായ ജമീലയുടെ സഹോദരൻ കൂടിയായ ഖാലിദ്‌ വളരെ സന്തോഷത്തോടെയും
വികാരനിർഭരമായാണ്‌ സംസാരിച്ചത്.

എട്ട്‌ ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉൾപ്പെടെ ഒമ്പത്‌ മക്കളുമായി കറാച്ചിയിലെ നാസ്മാബാദിൽ താമസിക്കുന്ന ഖാലിദ്‌ വിവാഹം ചെയ്തതും കേരളത്തിൽ നിന്ന്
പാക്കിസ്ഥാനിലേക്ക്‌ പോയ ഒരു കുടുംബത്തിൽ നിന്ന് തന്നെയാണ്‌.

പരിശുദ്ധ  ഉംറ നിർവ്വഹിക്കാൻ എത്തിയ ഖാലിദ്‌ മദീനയോട്‌ യാത്ര ചോദിക്കുന്നത്‌ വരെ മദീന കെ.എം.സി.സി യുടെ സുപ്രയിൽ ഉണ്ടാകും എന്നും ഈ കണ്ടുമുട്ടലുകൾ എന്നെ ഏറെ സന്തോഷവാനാക്കിയെന്നും കൂട്ടിച്ചേർത്തു.
✍️എഫ്.ആർ.എം പുറങ്ങ്.

ഖാലിദ് മലയാളം സംസാരിക്കുന്ന വീഡിയോ.കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്