സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മഴയും വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തെ വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത ഏരിയകളിൽ ശനിയാഴ്ച മിതമായതും ശക്തമായതുമായ മഴയും വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മദീന പ്രവിശ്യയുടെ ചില ഭാഗങ്ങൾ, ഖസീം, ഹായിൽ എന്നിവിടങ്ങളിൽ ഇടിമിന്നലും മഴയും വെള്ളപ്പാച്ചിലും ഉണ്ടാകും. രാത്രി 10 മണി വരെ കാഴ്ചക്ക് തടസ്സം അനുഭവപ്പെടും.
മക്ക, റിയാദ് പ്രവിശ്യകളിൽ മഴയും പൊടിക്കാറ്റും മഞ്ഞ് വീഴ്ചയും ഉണ്ടായേക്കും.
നജ്‌റാൻ, ജസാൻ, അൽബഹ, അൽജൗഫ്, തബൂക്ക്, ഷർഖിയ, വടക്കൻ അതിർത്തികൾ, അസീർ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ മിതമായതോ കനത്തതോ ആയ മഴക്കും ഉയർന്ന പൊടിക്കും സജീവമായ കാറ്റിനും സാക്ഷ്യം വഹിക്കുമെന്നും കാഴ്ചക്ക് തടസ്സം നേരിടുമെന്നും കാലാവസ്ഥ കേന്ദ്രം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa