Sunday, November 24, 2024
Dammam

മതനിരപേക്ഷയിലൂടെ പൈതൃക സ്വത്വം നിലനിർത്തുക-മനുഷ്യ ജാലിക

ദമ്മാം: നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോൾ പ്രതിരോധ നിര പണിയാൻ മതേതര കക്ഷികൾ ഒന്നിച്ചു കൈകോർക്കണമെന്ന് ദമ്മാം എസ്‌.ഐ.സി മനുഷ്യ ജാലിക ആഹ്വാനം ചെയ്തു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ത്തിന്‍റെ ഭാഗമായി രാഷ്ട്ര രക്ഷക്ക് സൗഹൃത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തിൽ എസ്‌.കെ.എസ്എസ്എഫ് നടത്തിവരുന്ന മനുഷ്യ ജാലികക്ക് ഐക്യ ധാര്‍ഢ്യം പ്രകടിപ്പിച്ചാണ് എസ്‌.ഐ.സി ദമ്മാം ചാപ്റ്റർ സംഗമം സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുതിയ ആക്രോശങ്ങള്‍ ഉയരുന്നു. ഒരു സമുദായത്തെ വകവരുത്തണമെന്ന് പച്ചക്കു പറയുന്ന ജനപ്രതിനിധികള്‍ വാഴ്ത്തപ്പെടുന്നു. അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും പലയിടത്തും അപകടകരമായി മാറുന്നു. വര്‍ഗീയതക്കു വേരോട്ടമില്ലാത്ത കേരളത്തിലേക്ക്പോലും അത് ഇറക്കുമതിയ ചെയ്യാന്‍ ഫാഷിസം വെമ്പല്‍കൊള്ളുന്നു. വിഭാഗീയ ദേശീയതയുടെ പ്രത്യയശാസ്ത്രക്കാരായ ഭരണാധികാരികള്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണ് കാണാനാകുന്നത്. ഭിന്ന സ്വരങ്ങള്‍ അടിച്ചമര്‍ത്തുന്നത് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം തടയുന്നതിലൂടെയും പ്രതികരണ ശേഷിയുള്ളവരെ കടന്നാക്രമിക്കുന്നതിലൂടെയുമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഇതിനെ ജാനധിപത്യമാർഗ്ഗത്തിലൂടെ ചെറുക്കുന്നതിനും ഇന്ത്യയുടെ പൈതൃക സ്വത്വത്തെ തിരിച്ചെടുക്കുന്നതിനും മതനിരപേക്ഷ മുന്നേറ്റമാണ് പോം വഴിയെന്നും മനുഷ്യ ജാലിക അഭിപ്രായ പ്പെട്ടു. ദമ്മാം പാരഗന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഫവാസ് ഹുദവി അദ്ധ്യക്ഷത വഹിച്ചു. ഇന്‍റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്‌ ചെയ്തു. ഹുദാ അൽനുര്‍ ഇന്‍റര്‍നാഷ്ണല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബൂട്ടി മാസ്റ്റര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ഖാദര്‍ ചെങ്കള(കെഎംസിസി), ഷാജി മതിലകം(നവയുഗം) ഹനീഫ റാവുത്തര്‍(ഒഐസിസി) സാജിദ് അറാട്ടു പുഴ(മാധ്യമം) അഷ്‌റഫ്‌ ആളത്ത്(ദമ്മാം മീഡിയ ഫോറം) ഇബ്രാഹിം ഓമശ്ശേരി(എസ്‌ഐസി) അബ്ദുറഹ്മാന്‍ പൂനൂര്‍(എസ്‌ഐസി) അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു. മൻസൂര്‍ ഹുദവി കാസര്‍ഗോഡ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാസിത് പട്ടാമ്പി, അഷ്‌റഫ്‌ അശ്റഫി, ഗഫൂര്‍ തെങ്കര എന്നിവര്‍ ദേശഭക്തി ഗാനം ആലപിച്ചു. സമാപന പ്രാര്‍ത്ഥനക്ക് ഉസ്താദ് മുസ്തഫ ദാരിമി നേതൃത്വം നല്‍കി. പ്രോഗ്രാം കൺവീനർ ബഷീര്‍ ബാഖവി സ്വാഗതവും ജന:സെക്രട്ടറി മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു. സക്കരിയ ഫൈസി പന്തല്ലൂര്‍, സവാദ് ഫൈസി വർക്കല, സുബൈർ അൻവരി, മജീദ്‌ മാസ്റ്റർ വാണിയമ്പലം, അബൂ യാസീന്‍, സിറാജ് ആനക്കയം, നൂറുദ്ദീൻ, റഊഫ് മുസ്ലിയാർ, ശിഹാബ് താനൂർ, ഹുസൈൻ കഞ്ഞിപുര എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa