Thursday, December 5, 2024
DubaiTop Stories

ദുബൈയിൽ കെട്ടിടത്തിലെ തീപിടിത്തം; മലയാളി ദമ്പതികളടക്കം 16 പേർ മരിച്ചു

ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. 9 പേർക്ക് പാരിക്കേറ്റിട്ടുണ്ട്.

മലപ്പുറം കണ്ണമംഗലം ചേറൂർ കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചവരിൽ പെടുന്നതായാണ് റിപ്പോർട്ട്‌.

ഫിർജ് മുറാർ ഏരിയയിലെ കെട്ടിടത്തിലെ നാലാം നിലയിൽ ആണ് തീപിടുത്തം ഉണ്ടായത്.   ശനിയാഴ്ച ഉച്ചക്ക് 12.35 നായിരുന്നു സംഭവം. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

സമീപത്തെ മുറിയിലുണ്ടായിരുന്ന റിജേഷിന്റെ മുറിയിലേക്ക് പകർന്ന പുക വിശ്വസിച്ചാണ്  റിജേഷും ഭാര്യയും മരിച്ചത്.

ട്രാവൽസ് ജീവനക്കാരനായിരുന്നു റിജേഷ്. സ്കൂൾ അധ്യാപികയായിരുന്നു ഭാര്യ ജിഷി.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 10അം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ കാളങ്ങാടൻ്റെ ജേഷ്ഠൻ്റെ മകനും മരുമകളുമാണ് മരിച്ച ദമ്പതികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്