Monday, November 25, 2024
Saudi ArabiaTop Stories

ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിനുള്ള അവസാന ഗഡു അടക്കാനുള്ള സമയ പരിധി ശവ്വാൽ 10

ജിദ്ദ: ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് റിസർവേഷന്റെ മൂന്നാമത്തെയും അവസാനത്തെയും ഗഡു അടക്കുന്നതിനുള്ള അവസാന തീയതി ശവ്വാൽ 10 ആണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

മൂന്നാം ഗഡു ആകെ നൽകേണ്ട തുകയുടെ 40% ആണ് വരിക. രെജിസ്റ്റർ ചെയ്ത് 72 മണിക്കൂറിനുള്ളിൽ 20% തുക, രണ്ടാം ഗഡു 40%, മൂന്നാം ഗഡു 40% എന്നിങ്ങനെയാണ് പേയ്മെന്റ് വരുന്നത്.

എല്ലാ പേയ്മെന്റ് ഇൻസ്റ്റാൾമെന്റും പൂർത്തിയാക്കുംബോൾ ആണ് ഹജ്ജ് ബുക്കിംഗ് കൺഫേം ആകുക. പേയ്മെന്റ് പൂർത്തിയാക്കിയില്ലെങ്കിൽ ബുക്കിംഗ് കാൻസൽ ആകും.

5 വർഷത്തിന് മുമ്പ് ഹജ്ജ് നിർവഹിച്ച 12 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും വിദേശികൾക്കും ദുൽഹിജ്ജ മാസാവസാനം വരെ സാധുതയുള്ള ഐഡികൾ ഉണ്ടെങ്കിൽ ഈ വർഷം ഹജ്ജ് ചെയ്യാൻ കഴിയുമെന്നത് നിരവധി ആളുകൾക്ക് വലിയ അനുഗ്രഹമാകും.

അപേക്ഷ കൺഫേം ആക്കിയവർക്കുള്ള ഒഫീഷ്യൽ പെർമിറ്റ്‌ മെയ് 5 അഥവാ ശവ്വാൽ 15 നാണ് നൽകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്