“ഒറ്റയ്ക്കോ” ഷോർട് ഫിലിം ശിഹാബ് കൊട്ടുകാട് യൂട്യൂബിൽ റിലീസ് കർമ്മം നിർവഹിച്ചു.
ഡി ക്ലാപ്പ്സ് മീഡിയയുടെ ബാനറിൽ ഗോപൻ എസ് കൊല്ലം സംവിധാനം ചെയ്ത “ഒറ്റയ്ക്കോ” ഷോർട് ഫിലിം മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ശിഹാബ് കൊട്ടുകാട് യൂട്യൂബിൽ റിലീസ് കർമ്മം നിർവഹിച്ചു.
റിയാദിലും നാട്ടിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ഷോർട്ട് ഫിലിമിന്റെ കഥ ആതിരാ ഗോപന്റേതാണ്.ഗ്രാഫിക്സും എഡിറ്റിങ്ങും സംവിധായകൻ ഗോപൻ എസ് കൊല്ലം ആണ് ചെയ്തിരിക്കുന്നത്. ആധുനിക സമൂഹത്തിലും രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന പീഡനത്തിന്റെയും അരക്ഷിതാവസ്ഥയുടെയും മാനസിക സംഘർഷങ്ങളുടെ നേർചിത്രമാണ് പ്രമേയം.
അസമയത്ത് ഒറ്റയ്ക്ക് യാത്രമധ്യേ അപകടത്തിൽ പെടുന്ന പെൺകുട്ടിയുടെ ആത്മവിശ്വാസവും സമയോചിതമായ പ്രതികരണശേഷിയും മൂലം സുരക്ഷിതയായി വീട്ടിൽ എത്തിച്ചേരുന്ന അതിശക്തമായ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവാസിയായ കോഴിക്കോട് ഒല്ലൂർ സ്വദേശി BBA വിദ്യാർത്ഥിനി ആതിര അനിൽ ആണ്.
മറ്റു കഥാപാത്രങ്ങളായി സെലിൻ സാഗര, ശ്രീരാജ് പി റ്റി, നൗഷാദ് കെ ടി, അനില്‍ ഒല്ലൂർ എന്നിവർ വേഷമിട്ടു.ആതിര ഗോപൻ നിർമ്മിച്ച ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോൾ സുധീർ കുമ്മിളും, ക്യാമറ നൗഷാദ് KT, ജോയ് പടപ്പക്കര. ഷൈജു ഷെൽസ് കലയും,
മാർക്കറ്റിംഗ് ഷാജു ഷെരീഫും, സോഷ്യൽ മീഡിയ പ്രൊമോഷൻ അനിൽ പിരപ്പൻകോടും പി ആർ ഒ ജോജി കൊല്ലവും നിർവഹിച്ചു. റിവേൽ ആന്റണി ആബേൽ , വിജയ ആന്റണി, മുഹമ്മദ് സാദിഖ് എബിസി കാർഗോ, നിതിൻ അൽമാസ് എന്നിവർ മുഖ്യതിതികൾ ആയിരുന്നു.
ചടങ്ങിൽ മുത്തലിബ് കലികാട്ടിന്റെ നേതൃത്വത്തിൽ റിയാദിലെ പ്രശസ്ത ഗായകരുടെ സംഗീത സദസ്സും ശ്രെദ്ദേയമായി. ABC കാർഗോയും UPC റിയാദും അൽമാസ് റെസ്റ്റോറൻ്റും പ്രയോചകരായ റിലീസിങ് പരിപാടിയിൽ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖരും മീഡിയ പ്രവർത്തകരും പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa