മെസ്സി കുടുംബത്തോടൊപ്പം വീണ്ടും സൗദിയിൽ
റിയാദ്: അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി സൗദി ടൂറിസം അംബാസഡറായി തന്റെ രണ്ടാമത്തെ സന്ദർശനത്തിനായി കുടുംബത്തോടൊപ്പം സൗദിയിലെത്തി.
സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ട്വിറ്ററിലൂടെ മെസ്സിയെ സ്വാഗതം ചെയ്തു. “സൗദി ടൂറിസം അംബാസഡർ ലയണൽ മെസ്സിയെയും കുടുംബത്തെയും സൗദി അറേബ്യയിലെ രണ്ടാമത്തെ അവധിക്കാലം ചെലവഴിക്കാൻ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾക്കെല്ലാവർക്കുമായി ഞങ്ങളുടെ തനത് സ്വാഗതമോതുന്നതിൽ ഞങ്ങൾ തൃപ്തരാണ്,”. മന്ത്രി പറഞ്ഞു.
2022 മെയ് മാസത്തിലായിരുന്നു സൗദി ടൂറിസം അതോറിറ്റി മെസ്സിയെ തങ്ങളുടെ പുതിയ ഔദ്യോഗിക ബ്രാൻഡ് അംബാസഡറാണെന്ന് പ്രഖ്യാപിച്ചത്.
മെസ്സി തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ സന്ദർശനത്തിൽ ജിദ്ദയും ചെങ്കടലുമെല്ലാം മെസ്സി ആസ്വദിച്ചിരുന്നു.
ഇപ്പോൾ സൗദിയിൽ എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, മെസ്സി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പച്ചപ്പ് നിറഞ്ഞ ഈന്തപ്പനത്തോട്ടങ്ങളുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തത് വൈറലായി മാറിയിരുന്നു.
വിസിറ്റ് സൗദിയുമായുള്ള പാർട്ണർഷിപ്പ് പോസ്റ്റിൽ “സൗദി അറേബ്യയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? എനിക്ക് കഴിയുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു ” എന്നാണ് മെസ്സി പോസ്റ്റ് ചെയ്തത്.
രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റിന് 5 ദശലക്ഷത്തിലധികം ലൈക്കുകളും 50,000 ത്തോളം കമന്റുകളും ആണ് ലഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa