ഹരിത സാന്ത്വനം ഫിസിയോ തെറാപ്പി സെന്റർ മെയ് അവസാന വാരത്തിൽ വാഴക്കാട്ട് പ്രവർത്തനം ആരംഭിക്കും
വാഴക്കാട് : ശയ്യാവാലംഭരായവർക്ക് ആശ്വാസമേകുന്നതിന് വാഴക്കാട് ഗവണ്മെന്റ് ആശുപത്രി കേന്ദ്രമാക്കി 2013 ൽ പ്രവർത്തനം തുടങ്ങിയ കെഎംസിസി ഹരിത സാന്ത്വനം ആതുര സേവാ കേന്ദ്രത്തിന് കീഴിൽ ഫിസിയോ തെറാപ്പി സെന്റർ ആരംഭിക്കാൻ തീരുമാനിച്ചു. ചീനി ബസാറിലെ മസ്ജിദുൽ ഇഹ്‌സാൻ ബിൽഡിങ്ങിലായിരിക്കും ഹരിത സാന്ത്വനത്തിന്റെ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തിക്കുക. ഹരിത സാന്ത്വനത്തിന്റെ മറ്റു സേവനങ്ങളെ പോലെ ഫിസിയോ തെറാപ്പിയും തീർത്തും സൗജന്യമായാരിക്കും. തെറാപ്പി ആവശ്യം കൂടി വരികയും ആവശ്യക്കാരിൽ പലരും സാമ്പത്തിക പ്രയാസം നേരിടുകയും ചെയ്യുന്നുണ്ടെന്ന് ബോധ്യമായതിനാലാണ് ഹരിത സാന്ത്വനം പത്താം വാർഷികത്തോടനുബന്ധിച്ചു ഇങ്ങനെ ഒരു സേവന കേന്ദ്രം കൂടി ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീർ സാഹിബും സെക്രട്ടറി സികെ ഷാക്കിറും അറിയിച്ചു. മപ്രത് നടന്ന ചടങ്ങിൽ ഹരിത സാന്ത്വനം പദ്ധതികളുടെ ബ്രോഷർ കെഎംസിസി നേതാവ് സിസി റസാഖിന് നൽകി ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രകാശനം ചെയ്തു. പി.എ ജബ്ബാർ ഹാജി, സികെ ശാക്കിർ, എംസി സിദ്ദിഖ് മാസ്റ്റർ, എം മുജീബ് മാസ്റ്റർ, അഡ്വ എംകെ നൗഷാദ്, ഇ. ടി ആരിഫ്, എക്സൽ ജമാൽ, കരീം വെട്ടത്തൂർ, ലത്തീഫ് കുറുപ്പത്, മസ്ജിദുൽ ഇഹ്‌സാൻ ഭാരവാഹി മഖ്ബൂൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa