സൗദിയിൽ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ ഭീകര സെല്ലിൽ ചേർന്ന് പ്രവർത്തിച്ച സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
മിൻഹാൽ ബിൻ അബ്ദുല്ല ആൽ റബ് ഹ് എന്ന സ്വദേശി ഭീകരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഇയാൾ സുരക്ഷാ വാഹനങ്ങൾക്ക് നേരെയും സുരക്ഷാ ഉദ്യോഗസ്ഥരെ വകവരുത്തുക എന്ന ഉദ്ദേശ്യത്തോടെയും നിറയൊഴിക്കുകയും ചെയ്തിരുന്നു.
അതിനുപുറമേ ഇയാൾ വെടികോപ്പുകളും മറ്റു ആയുധങ്ങളും കൈവശം വയ്ക്കുകയും വാണ്ടഡ് ലിസ്റ്റിൽപ്പെട്ട ഭീകരരെ ഒളിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെയുള്ള ക്രിമിനൽ കുറ്റം അന്വേഷണത്തിൽ തെളിയുകയും പ്രതിയെ വധശിക്ഷക്ക് വിധേയനാക്കാൻ ക്രിമിനൽ കോടതി ഉത്തരവിടുകയും ചെയ്തു.
വധശിക്ഷക്ക് വിധേയനാക്കാനുള്ള ക്രിമിനൽ കോടതിയുടെ തീരുമാനത്തെ അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഈസ്റ്റേൺ പ്രവിൻസിൽ വിധി നടപ്പാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa