Sunday, November 24, 2024
Saudi ArabiaTop Stories

നാല്പത് ലക്ഷം റിയാലും ആയുധങ്ങളും  സ്വർണ്ണാാഭരണങ്ങളുമായി സൗദിയിൽ മയക്ക് മരുന്ന് വിപണന സംഘം പിടിയിൽ

തബൂക്ക് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് വൻ മയക്ക് മരുന്ന് വിതരണ ഗ്യാംഗിനെ അറസ്റ്റ് ചെയ്തു.

മൂന്ന് സ്വദേശി പൗരന്മാരും ഒരു എത്യോപ്യൻ നിയമ ലംഘകനുമാണ് ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന്റെ പിടിയിലായത്.

പ്രതികളിൽ നിന്ന് 40 ലക്ഷം റിയാൽ, സ്വർണ്ണാഭരണങ്ങൾ, ആയുധങ്ങൾ, മയക്ക് മരുന്ന് ഗുളികകൾ, ബാങ്ക് കാർഡുകൾ എന്നിവ കണ്ടെടുത്തു.

രണ്ട് വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ഒരുക്കിയിരുന്നത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു  കൈമാറിയിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ ഹഷീഷുമായി ജിസാൻ ഫുർസാൻ ദ്വീപിൽ ആറ് പേരെ മയക്ക് മരുന്ന് വിരുദ്ധ സമിതി അറസ്റ്റ് ചെയ്തു.

പ്രതികളെ രഹസ്യമായി നിരീക്ഷിച്ചായിരുന്നു അറസ്റ്റ്. മൂന്ന് യമനികൾ, രണ്ട് ഈജിപ്ഷ്യൻസ്, ഒരു സൗദി പൗരൻ എന്നിവർ ആണ് പിടിയിലായത്. വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്