ആപ്പുകളിൽ നിന്ന് കടമെടുക്കല്ലേ; പിന്നീട് കെണിയാകും
ഓൺലൈൻ ആപ്പുകളിൽ നിന്ന് ലോണെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്.
നിരവധി ആളുകൾ ഇത്തരം ആപ്പുകളിൽ നിന്ന് ലോണെടുത്ത് പിന്നീട് കെണിയിലായതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അത്തരം ആപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശം നൽകുന്നത്. പോലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ വായിക്കാം.
“ദയവായി ഇതൊന്നു ശ്രദ്ധിക്കണേ,” ഇൻസ്റ്റന്റ് ലോൺ ” എന്നാവും വാഗ്ദാനം. അതിനായി നമ്മൾ ചെയ്യേണ്ടതോ ? ഒരു മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്യുകയും.
സൂക്ഷിക്കണം. ഭീമമായ പലിശ നൽകേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങൾ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇൻസ്റ്റാൾ ആകണമെങ്കിൽ നമ്മുടെ മൊബൈൽ ഫോൺ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്സസ്സ് അവർക്ക് നൽകേണ്ടി വരും. അതായത് നമ്മുടെ ഫോൺ കൈകാര്യം ചെയ്യാൻ നമ്മൾ അവർക്ക് പൂർണ്ണസമ്മതം നൽകുന്നു.
ഇത്തരത്തിൽ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും എന്നത് ഓർക്കുക. ദയവായി ഇതിനെതിരെ ജാഗ്രത പാലിക്കുക. ഈ വിവരം മറ്റുള്ളവരിലേക്കെത്തിക്കുക”. കേരളാ പൊലീസ്.
പല ലോൺ അപുകളും വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയും സ്വീകരിക്കുന്നുണ്ടെന്ന് വിവിധ സോഷ്യൽ മീഡിയ ഗ്രൂപുകളിൽ ആളുകൾ അനുഭവം പങ്ക് വെക്കുന്നുണ്ട്.
ചുരുക്കത്തിൽ ഈസിയാണെന്ന് തോന്നുമെങ്കിലും വൻ കെണിയായിരിക്കും പിന്നീട് ഒരുങ്ങുക എന്നോർത്ത് ജാഗ്രത പാലിക്കുക. ലോൺ ആപുകളെ അവഗണിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa