മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ
പത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പൂങ്കാവ് പുത്തേത്ത് സൈജു സൈമൺ, ജീന ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീനയെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിലും സൈജുവിനെ ബിൽഡിംഗിനു മുകളിൽ നിന്ന് വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സൈജുവിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ അടച്ചിട്ട ഫ്ലാറ്റിന്റെ ഡോർ തകർത്ത് അകത്ത് കയറിയപ്പോഴായിരുന്നു ജീനയുടെ മൃതദേഹം കണ്ടെത്തിയത്.
സൈജു ജീനയെ കൊലപ്പെടുത്തി ബിൽഡിംഗിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
കുവൈത്ത് ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവർ ആണ് സൈജു. ജീന സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐടി ജീവനക്കാരിയാണ്. ഒരു വർഷം മുംബായിരുന്നു ഇരുവരും വിവാഹിതരായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa