Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ നാളെ മുതൽ കാലാവസ്ഥാ വ്യതിയാനം

ജിദ്ദ: വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വിധേയമാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.

അസീർ, അബഹ, ഖമീസ് മുഷൈത്, ബിഷ, സറാത് അബീദ്, അഹദ് റുഫൈദ, അൽ-ഹർജ, തത്‌ലീത്, അൽ-നമാസ്, ബൽഖർൻ, അൽ-മജാരിദ, മുഹയിൽ, ബാരിഖ്, തനുമ, റബൂഅ، ദഹ്രാൻ ജനൂബ്، അൽബാഹ,അഖീഖ് ,അൽഖുറ,ബൽജർഷി, മിഖ് വ, ഖൽ വ, സ്വബിയ,മന്തിഖ്,ഗാമിദ്, ഹസൻ, ദർബ്, ഹിജ്‌റ, ഗാമിദ് സനാദ് എന്നീ ഏരിയകളിൽ ഇടത്തരം മുതൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.

അബു അരിഷ്, സാംഥ, തായിഫ്, മെയ്സൻ, അളം, അൽ-ഖുർമ, അൽ-അർദിയാത്ത്, തുർബ, റാനിയത്ത് അൽ-മുവിയ, ജിസാൻ, ഫിഫ, അൽ-ഖൗബ, അൽ-ആരിദ, അൽ-റൈഥ്, അൽ-ദായിർ, അൽ- ഐദാബി, ഹറൂബ്, ബിഷ്, ഖിയ, അൽ-ഖുർമ, നജ്‌റാൻ, ഹബൂന, ബദർ അൽ-ജനൂബ്, ഥാർ, യുദ്മ, എന്നിവിടങ്ങളിൽ പേമാരിയും, ആലിപ്പഴ വർഷവും, പൊടിക്കാറ്റും വേഗതയിലുള്ള കാറ്റും ഉണ്ടാകാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇവക്ക് പുറമെ അൽ-മജ്മ, അൽ-സുൽഫി, താദിഖ്, ഷഖ്‌റ, അൽ-ഗാത്, അഫീഫ്, അൽ-ദവാദ്മി, വാദി അൽ-ദവാസിർ അൽ-സലീൽ, അൽ-ഖസിം, ബുറൈദ, ഉനൈസ, അൽ-റസ്, ഹഫർ അൽ-ബാതിൻ, അൽ-ഖൈസുമ, അൽ-ഖഫ്ജി, അൽ-നൈഈരിയ എന്നിവിടങ്ങളിൽ മഴ ലഭിക്കും.

ശനി, ഞായർ ദിവസങ്ങളിൽ അൽ-ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തി മേഖലകളിൽ ഉപരിതല കാറ്റ് സജീവമായി അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്