ഈ വർഷം ഹാജിമാർക്കായി സൗദി എയർലൈൻസ് അനുവദിക്കുന്നത് 12 ലക്ഷം സീറ്റുകൾ
ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്കായി 12 ലക്ഷത്തിലധികം സീറ്റുകൾ അനുവദിച്ചതായി സൗദി എയർലൈൻസ് പ്രഖ്യാപിച്ചു.
സൗദിയ പ്രൈവറ്റ് എയർലൈൻസ്, ഫ്ലൈ അദീൽ എന്നിവ മുഖേനയാണ് ഇത്രയും സീറ്റുകൾ അനുവദിച്ചിട്ടുള്ളത്.
നിലവിലുള്ള 164 വിമാനങ്ങൾക്ക് പുറമെ മറ്റു 12 വിമാനങ്ങൾ കൂടി സൗദിയ തീർത്ഥാടകരുടെ സേവനത്തിനായി ഒരുക്കുന്നുണ്ട്.
114 ഡെസ്റ്റിനേഷനുകളിൽ നിന്ന് വരുന്ന തീർഥാടകർ ജിദ്ദ, റിയാദ്, ദമാം,മദീന, ത്വാഇഫ്, യാംബു വിമാനത്താവളങ്ങളിൽ ആയിരിക്കും ഇറങ്ങുക.
മെയ് 21 നു മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ആയിരിക്കും ആദ്യ വിമാനം ഇറങ്ങുകയെന്ന് സൗദി എയർലൈൻസ് ഹജ്ജ് ഉംറ വിഭാഗം സി ഇ ഒ ആമിർ ആൽ ഖഷീൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa