മസ്ക്കറ്റിൽ പൊതു സ്ഥലങ്ങളിൽ മാംസം ചുടുന്നവർക്ക് പിഴ
പൊതു സ്ഥലങ്ങളിലും പാർക്കുകളിലും മാംസം ചുടുന്നവർക്ക് മസ്ക്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. മുനിസിപ്പൽ ഓർഡർ പ്രകാരം ഇത്തരത്തിൽ മാംസം ചുടുന്നവർക്ക് 100 ഒമാനി റിയാലാണു പിഴ.
ഗ്രില്ലിംഗിനായി അനുവദിക്കപ്പെട്ട ഏരിയകളിലല്ലാതെ പാർക്കുകകളിലോ ബീച്ചുകളിലോ പുല്ലുകൾ നിറഞ്ഞ ഭാഗങ്ങളിലൊ ഗ്രില്ലിംഗ് നടത്തിയാൽ പിഴ ഈടാക്കും.
തീപ്പിടിത്തം തടയലും മറ്റുള്ളവർക്ക് ശല്യമുണ്ടാകാതിരിക്കലുമെല്ലാം ഈ നിയന്ത്രണം മൂലം അധികൃതർ ലക്ഷ്യമാക്കുന്നുണ്ട്. ഒഫീഷ്യൽ ഗസറ്റിൽ നിയമം പ്രസിദ്ധീകരിച്ച് 30 ദിവസം കഴിഞ്ഞാൽ നിയമം പ്രാബല്യത്തിൽ വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa