Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ സ്‌പോൺസർഷിപ്പ് മാറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ക്വിവ

മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കി തുടങ്ങി.

സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി ബന്ധമില്ലാത്ത പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ എണ്ണം പരമാവധി പരിധിയിൽ എത്തിയാൽ ഇത്തരം പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നത് നിർത്തിവെക്കാൻ തുടങ്ങിയിട്ടുണ്ട്.

സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തങ്ങളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ച സ്ഥാപനങ്ങളോട് മറ്റു പ്രൊഫഷനുകളിൽ പെട്ട തൊഴിലാളികളെ തെരഞ്ഞെടുക്കണമെന്ന് ഖിവാ പ്ലാറ്റ്‌ഫോം ആവശ്യപ്പെടുകയാണ്.

സ്ഥാപനത്തിലെ തൊഴിലാളികളുടെ പ്രൊഫഷനുകൾ പുതിയ പ്രവർത്തന മേഖലക്ക് യോജിച്ചത്തതല്ലാത്തതിന്റെ പേരിൽ സ്ഥാപനങ്ങളുടെ പ്രവർത്തന മേഖല മാറ്റാനുള്ള അപേക്ഷകൾ നേരത്തെ ഖിവാ പ്ലാറ്റ്‌ഫോം നിരാകരിച്ചിരുന്നു.

സ്ഥാപനത്തിന്റെ സി ആറിൽ രേഖപ്പെടുത്തിയ പ്രവർത്തന മേഖലക്ക് യോജിക്കുന്ന നിലക്ക് തൊഴിലാളികളുടെ പ്രൊഫഷനുകൾ മാറ്റണമെന്ന വ്യവസ്ഥ ക്വിവ ബാധകമാക്കുന്നു.

നിലവിലെ പ്രവർത്തന മേഖല മാറ്റി മറ്റൊരു പ്രവർത്തന മേഖലയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രൊഫഷനുകൾ പുതിയ പ്രവർത്തന മേഖലക്ക് അനുയോജ്യമാണെങ്കിലും പുതുതായി തെരഞ്ഞെടുക്കുന്ന പ്രവർത്തന മേഖലക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം നിലവിൽ ബാധകമായ സൗദിവൽക്കരണ അനുപാതത്തെക്കാൾ ഉയർന്നതാണെങ്കിലും പ്രവർത്തന മേഖല മാറ്റാനുള്ള അപേക്ഷകളിൽ ഓട്ടോമാറ്റിക് ആയി നടപടികൾ പൂർത്തിയാക്കും.

എന്നാൽ പുതുതായി തെരഞ്ഞെടുക്കുന്ന പ്രവർത്തന മേഖലക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം നിലവിലെ പ്രവർത്തന മേഖലക്ക് ബാധകമായ സൗദിവൽക്കരണ അനുപാതത്തെക്കാൾ കുറവാണെങ്കിൽ പ്രവർത്തന മേഖലാ മാറ്റ അപേക്ഷകൾ പഠിച്ച് തീരുമാനമെടുക്കാൻ പ്രത്യേക കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുക.

ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളാണെങ്കിൽ ഏറ്റവും ഉയർന്ന അനുപാതത്തിലുള്ള സൗദിവൽക്കരണം ബാധകമായ പ്രവർത്തന മേഖല സ്ഥാപനത്തിന്റെ പ്രവർത്തന മേഖലയായി ഖിവാ പ്ലാറ്റ്‌ഫോം തെരഞ്ഞെടുക്കാനും തുടങ്ങിയിട്ടുണ്ട്.

സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് സൗദിവൽക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ പ്ലാറ്റിനം, കടും പച്ച, ഇടത്തരം പച്ച, ഇളം പച്ച, ചുവപ്പ് എന്നിങ്ങിനെ അഞ്ചു വിഭാഗങ്ങളായി തരംതിരിക്കുന്നു. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിതാഖാത്ത് പ്രകാരം ഓരോ വിഭാഗങ്ങളിലും ഉൾപ്പെടാൻ വ്യത്യസ്ത സൗദിവൽക്കരണ അനുപാതമാണ് ബാധകം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa