ഉംറ തീർഥാടകർ സൗദി വിടേണ്ട അവസാന തീയതി വ്യക്തമാക്കി അധികൃതർ
ഉംറ വിസയിൽ എത്തിയ തീർഥാടകർ സൗദിയിൽ നിന്ന് പുറത്ത് പോകേണ്ട അവസാന തീയതി വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം.
ഉംറ വിസയിൽ സൗദിയിലെത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി ദുൽ ഖഅദ് 29 ആണെന്നാണ് മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ അക്കൗണ്ട് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.
ഉംറ വിസ നിലവിൽ മൂന്ന് മാസം കാലാവധിയുള്ളതിനാൽ കാലാവധി തീരും വരെ സൗദിയിൽ തുടരാൻ സാധിക്കുമോ എന്ന് പലരും അറേബ്യൻ മലയാളിയോട് സംശയം ഉന്നയിച്ചിരുന്നു.
എന്നാൽ ഹജ്ജിനോടനുബന്ധിച്ച് അനധികൃത ഹാജിമാരെ നിയന്ത്രിക്കേണ്ടതിനാൽ ഉംറ തീർഥാടകർക്ക് ഹജ്ജിനു മുമ്പ് തന്നെ (ദുൽ ഖഅദ് 29) സൗദി വിടേണ്ടി വരും എന്നാണ് മന്ത്രാലയത്തിന്റെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. ജൂൺ 18 നായിരിക്കും ദുൽ ഖഅദ് 29 ആകാൻ സാധ്യത.
ദുൽ ഖഅദ് 29 ആണ് ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന തീയതിയെന്ന് വ്യക്തമാക്കുന്ന മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ അക്കൗണ്ട് നല്കിയ മറുപടി താഴെ കൊടുക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa