വിസിറ്റ് വിസക്കാർക്ക് മക്കയിലേക്ക് പ്രവേശനം ഒരേ ഒരു സാഹചര്യത്തിൽ മാത്രം
മക്ക: ഹജ്ജിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഉയർന്ന്വ് വിവിധ സംശയങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരണം നൽകി.
വിസിറ്റ് വിസക്കാർക്ക് ഒരേ ഒരു സാഹചര്യത്തിൽ മാത്രമേ മക്കയിലേക്ക് പ്രവേശിക്കാനാകൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ ചെയ്യാനുള്ള പെർമിറ്റ് കൈവശമുണ്ടെങ്കിൽ മാത്രമാണ് ഇനി മുതൽ വിസിറ്റ് വിസക്കാർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക.
ഉംറ പെർമിറ്റ് ലഭിച്ചവർ പെർമിറ്റിലെ സമയക്രമം പാലിക്കണമെന്ന് മന്ത്രാലയം പ്രത്യേകം ഉണാർത്തി.
അതേ സമയം ഹജ്ജ്, ഉംറ പെർമിറ്റുകൾ അല്ലെങ്കിൽ ജവാസാത്ത് പെർമിറ്റുകൾ എന്നിവയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന വിദേശികളെ ചെക്ക് പോയിന്റുകളിൽ നിന്ന് മടക്കിയയക്കുമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa