ഒരു വ്യാഴ വട്ടത്തിനു ശേഷം ബഷാർ അസദ് വീണ്ടും സൗദിയുടെ മണ്ണിൽ
ജിദ്ദ: 32 ആമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി സിറിയൻ പ്രസിഡന്റ് ബഷാർ അസദ് ജിദ്ദയിലെത്തി.
മക്ക ഡെപ്യൂട്ടി ഗവർണ്ണർ പ്രിൻസ് ബദർ ബിൻ സുൽത്വാൻ ജിദ്ദ എയർപോർട്ടിൽ സിറിയൻ പ്രസിഡന്റിനെ സ്വീകരിച്ചു.
നീണ്ട 12 വർഷങ്ങൾക്ക് ശേഷമുള്ള ബഷാർ അസദിന്റെ സൗദി സന്ദർശനം കൂടിയാണിത്. സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ബഷാർ അസദ് അറബ് സമ്മിറ്റിൽ പങ്കെടുക്കുന്നത്.
2011-ൽ അംഗത്വം സസ്പെൻഡ് ചെയ്തതിന് ശേഷം സിറിയ ആദ്യമായി പങ്കെടുക്കുന്ന അറബ് ഉച്ചകോടിയാണ് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa