തലശ്ശേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു
ചികിത്സയിൽ കഴിഞ്ഞിരുന്ന തലശ്ശേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു. തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയില്‍ സി.കെ ഇസ്മയില്‍ (55) ആണ് മരിച്ചത്.
റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇസ്മായിൽ ഒന്നര മാസമായി റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: സഫീറ. മക്കള്‍: സഫ, ഇര്‍ഫാന്‍, മിസ്ബാഹ്. സഹോദരങ്ങള്‍: റഹ്മാന്‍, ഖാലിദ്, സുഹറ, റാബിയ, ഇസ്ഹാഖ്, സുനീറ, പരേതനായ ഉമ്മര്‍. സഹോദരന്‍ ഇസ്ഹാഖ് ദുബൈയില്‍ നിന്ന് റിയാദിലെത്തിയിട്ടുണ്ട്.
റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് വൈസ് ചെയര്‍മാന്‍ മഹബൂബ് ചെറിയവളപ്പിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa