സൗദിയിലെ ഏറ്റവും കുറഞ്ഞ പരാതി ലഭിച്ച എയർപോർട്ടുകളുടെയും വിമാനക്കംബനികളുടെയും പേര് വിവരങ്ങൾ സിവിൽ ഏവിയേഷൻ പുറത്തിറക്കി
റിയാദ്: സൗദി സിവിൽ ഏവിയേഷൻ കഴിഞ്ഞ ഏപ്രിലിൽ യാത്രക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിമാനക്കംബനികളുടെയും എയർപോർട്ടുകളുടെയും സ്റ്റാറ്റസ് പട്ടിക പുറത്തിറക്കി.
ഏപ്രിലിൽ വിമാനക്കമ്പനികൾക്കെതിരെ 754 പരാതികളാണ് യാത്രക്കാർ നൽകിയത്. വിമാനക്കമ്പനികളിൽ ഏറ്റവും കുറവ് പരാതിയുമായി സൗദി എയർലൈൻസ് മുന്നിൽ എത്തി.
1,00,000 സൗദിയ യാത്രക്കാർക്ക് 16 എന്ന തോതിൽ ആണ് പരാതികൾ ലഭിച്ചത്.1,00,000 യാത്രക്കാർക്ക് 28 പരാതികൾ എന്ന തോതിൽ ഫ്ലൈനാസ് രണ്ടാമതെത്തി.1,00,000 യാത്രക്കാർക്ക് 35 പരാതികൾ എന്ന തോതിൽ ഫ്ലൈ അദീൽ മൂന്നാമതെത്തി.
ഏപ്രിലിൽ മികച്ച സേവനം നല്കിയ എയർപോർട്ടുകളുടെ പട്ടികയും സിവിൽ ഏവിയേഷൻ പുറത്തിറക്കി.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിനെതിരെയാണ് ഏറ്റവും കുറഞ്ഞ പരാതി ഉയർന്നത്. എയർപോർട്ടുകളുടെ ശേഷികളുടെ അടിസ്ഥാനത്തിലുള്ള വർഗീകരണത്തിൽ ത്വാഇഫ് എയർപോർട്ടും ബിഷ എയർപോർട്ടും കുറഞ്ഞ പരാതി ലഭിച്ച എയർപോർട്ടുകളുടെ പട്ടികയിൽ മുൻ നിരയിൽത്തന്നെയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa