സൗദിയിലേക്ക് 19 പ്രൊഫഷനുകളിൽ വിസ സ്റ്റാംബ് ചെയ്യാൻ യോഗ്യതാ ടെസ്റ്റ് നിർബന്ധം
ഈ വരുന്ന ജൂൺ 1 മുതൽ 19 പ്രൊഫഷനുകളിലുള്ളവർക്ക് സൗദിയിലേക്ക് പുതിയ വിസ സ്റ്റാംബ് ചെയ്യാൻ യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയതായി മുംബൈ സൗദി കോൺസുലേറ്റ് അയച്ച സന്ദേശത്തിൽ അറിയിച്ചതായി ഏജൻസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
താഴെ കൊടുത്ത പ്രൊഫഷനുകളിലുള്ള വിസകൾ സ്റ്റാംബ് ചെയ്യണമെങ്കിൽ യോഗ്യതാ ടെസ്റ്റ് പൂർത്തിയാക്കിയ രേഖ പാസ്പോർട്ടിനൊപ്പം സമർപ്പിക്കൽ നിർബന്ധമാകും.
സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാം അഥവാ യോഗ്യതാ ടെസ്റ്റ് നിർബന്ധമായ 19 പ്രൊഫഷനുകളുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.
കാർ ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർ വാട്ടർ വെൽഡർ, ഫ്ലെയിം കട്ടർ, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്റ്റ്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിംഗ് ഡിവൈസസ് അസംബ്ലർ, എച്ച് വി എ സി മെക്കാനിക് എന്നിവയാണ് 19 പ്രൊഫഷനുകൾ.
യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ പോയാൽ മതി. നിലവിൽ പല പ്രൊഫഷനുകളുടെ ഡീറ്റെയിൽസു ലിങ്കിൽ അപ്ഡേറ്റ്ഡ് അല്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa