Monday, April 7, 2025
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ തരീബില്‍ നിര്യാതനായി. മലപ്പുറം പട്ടിക്കാട് മേലേ പീടിയയ്ക്കല്‍ സെയ്ത് ഹംസ(59)യാണ് മരിച്ചത്.

പക്ഷാഘാതത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്കുശേഷം ഖമീസ് സിവില്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

മുപ്പത് വര്‍ഷമായി തരീബില്‍ മെക്കാനിക് ആയി ജോലി ചെയ്ത് വരികയായിരുന്നു. സഹോദരന്‍ യുസുഫ് തരീബില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്.

ഭാര്യ: ഹസീന. മുഹമ്മദ് സൈദ്, നഹലഫാത്തിമ്മ എന്നിവര്‍ മക്കളാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രവാസി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa